വീട് കുത്തിതുറന്ന് മോഷണം; യുവാവിനെ നാട്ടുകാര്‍ പിടികൂടി

Kannadiparamba online news

മയ്യില്‍: രണ്ടു വീടുകള്‍ കുത്തിതുറന്ന് മോഷണം. മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.ഏച്ചൂര്‍ കോട്ടം സ്വദേശിയും ചെക്കിക്കുളം പാലത്തുംകരയില്‍ താമസക്കാരനുമായ വലിയ വീട്ടില്‍ അബ്ദുള്‍ കബീറിനെ(40)യാണ് മയ്യില്‍ പോലീസ് അറസ്റ്റു ചെയ്തത്.
ചേലേരി മുണ്ടേരിക്കടവിലെ നബീസ മന്‍സിലില്‍ പി.കെ.നബീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ 3.30നായിരുന്നു കവര്‍ച്ച. കുളിമുറിയുടെ വാതില്‍ വഴി സണ്‍ഷേഡിലൂടെ അകത്തു കടന്ന് ലോക്കര്‍ സെയ്ഫില്‍ സൂക്ഷിച്ച 97,000 രൂപ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേലേരി പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. സംശയ തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് മോഷ്ടാവിനെ പിടികൂടി മയ്യില്‍ പോലീസിന് കൈമാറുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!