ഹജ്ജ് യാത്രയപ്പ് സംഗമം

Kannadiparamba online news

നാലാംപീടിക: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി.അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ മുഹമ്മദ് അലി ഫൈസി യുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖതീബ് ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽഖാസിമി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് അഷ്‌റഫ് അൽ ഖാസിമി ഹജ്ജാജിമാർക്ക് നസീഹത്ത് നൽകി.

പി. എം.അബൂബക്കർ മാസ്റ്റർ, പി.പി.സി.മുഹമ്മദ് കുഞ്ഞി,പി.പി. ഖാലിദ് ഹാജി, കെ.പി കാദർ കുട്ടി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

പി.മമ്മു, കെ.പി മുഹമ്മദ് കുഞ്ഞി, പി.ടി.പി അബുബക്കർ സിദ്ധീഖ് എന്നിവർ മറുപടി പ്രസംഗം നടത്തി.

പരിപാടിയിൽ A. F. I. C ജനറൽ സെക്രട്ടറി: റഹീസ്.കെ.പി. സ്വാഗതവും, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്.കെ.എം.പി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!