കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെയും ബന്ധുവിനെയും കേസ് പിൻവലിക്കാൻ തട്ടി കൊണ്ടുപോയി മംഗലാപുരത്തെത്തിച്ച് തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 പേർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. വാരം അതിരകത്തെ സുബൈദാസ് മൻസിലിൽ പി. റിയാസിൻ്റെ (42) പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ ജംഷീർ, നജ്മൽ, കോഴിക്കോട് സ്വദേശി ഷാനു , കാസറഗോഡ് സ്വദേശികളായ നൂർഷ , സമീർ, റമീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 14 പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് അഞ്ചു മണിക്ക് പുഴാതി അതിരകത്തെ വീട്ടിലെത്തിയ പ്രതികൾ പരാതിക്കാരനെയും അളിയനെയും ഒന്നുമുതൽ മൂന്നു പ്രതികളുടെ നിർദേശപ്രകാരം 4 മുതൽ 20 വരെ പ്രതികൾ തട്ടി കൊണ്ടുപോയി മംഗലാപുരത്തെ അട്ടാ വർ എന്ന സ്ഥലത്തെത്തിച്ച് തടങ്കലിൽ
വെച്ച് പരാതിക്കാരൻ്റെ അളിയൻ ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേൽപ്പിക്കുകയും
തടങ്കലിൽ പാർപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

