ചാലയിൽ അപൂർവ്വ കാഴ്ച; കുറുക്കനെ വിഴുങ്ങാൻ പാമ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

Kannadiparamba online news
Screenshot

ചാല: കഴുത്തിൽ ഇരുമ്പുവളയം കുടുങ്ങിയതിനെ തുടർന്ന് ഇരയെ വിഴുങ്ങാൻ സാധിക്കാതെ പെരുമ്പാമ്പ് പിൻവാങ്ങി. ചാലപ്പാലത്തിന് സമീപത്തെ ചാലത്തോട്ടിലാണ് കുറുക്കനെ പാതി വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കുറുക്കനെ പൂർണ്ണമായും വിഴുങ്ങാൻ പാമ്പ് ശക്തമായ ശ്രമം നടത്തിയെങ്കിലും, ഇരയുടെ കഴുത്തിലുണ്ടായിരുന്ന ഇരുമ്പുവളയം തടസ്സമായി. പാമ്പിന്റെ വായ വികസിപ്പിക്കുന്നതിന് ഈ വളയം തടസ്സപ്പെട്ടതോടെ, പെരുമ്പാമ്പ് കുറുക്കനെ പുറത്തേക്ക് തള്ളുകയായിരുന്നു. തുടർന്ന് തോട്ടിലൂടെ നീന്തി പാമ്പ് മറുകരയിലേക്ക് കടന്നു.

സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ചാലപ്പാലത്തിന് സമീപം തടിച്ചുകൂടിയത്. ഇതോടെ ചാലപ്പാലം റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ജനങ്ങളെ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!