കണ്ണൂർ :നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി പരാതി. താഴെ ചൊവ്വ തെക്കിലെ പീടികയിലെ ഫർണിച്ചർ കടയുടെ മുന്നിൽ നിർത്തിയിട്ട കെ എൽ 13. എ.എം. 4965 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ മെയ് 12 ന് രാത്രി 10.30 മണിക്കും 10.50മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് ഉടമ മൗവ്വഞ്ചേരി പള്ളി പൊയിൽ സ്വദേശി അൽനൂറിൽ അബ്ദുൾ റഫീഖ് ടൗൺ സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

