ചേലേരി :വെൽഫെയർ പാർട്ടി നൂഞ്ഞേരി, ചേലേരി സെൻട്രൽ, കാരയാപ്പ് വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വാർഡുകളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചുകൊണ്ടുള്ള വിജയാഘോഷം പരിപാടി നാളെ ഉച്ചക്ക് 12 മണിക്ക് ചേലേരി മുക്ക് ടൗണിലെ അലിഫ് ഓഡിറ്റോറിയത്തിൽ നടക്കും… വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി യുടെ അദ്യക്ഷതയിൽ ഡോ :നസ്റീന ഇല്യാസ് പരിപാടി ഉദ്ഘാടനം ചെയ്യും.യൂണിവേഴ്സിറ്റി ടോപ്പർ സ്ഥാനം നേടിയ റിൻസ ഷെറിനെ പരിപാടിയിൽ അനുമോദിക്കും. കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക എം. ഖദീജ ആശംസകൾ നേർന്ന് സംസാരിക്കും… തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും..ഉച്ചഭക്ഷണത്തോടെ 2 മണിക്ക് പരിപാടി സമാപിക്കും…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

