കെ സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചു

Kannadiparamba online news

തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ സി പി എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി പി എം ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് ആഹ്വാനം നൽകുന്നത് യു ഡി എഫ് നേതാക്കൾ ആരോപിച്ചു. അക്രമത്തിന് ആഹ്വാനം നൽകി സമാധാന അന്തരീക്ഷം തകർക്കുന്ന അണികളെ സി പി എം നിലക്ക് നിർത്തണം.ഇത്തരം അക്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും , കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!