നഷ്ടപ്പെട്ട സ്വർണമാല മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്

Kannadiparamba online news
Screenshot

കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണമാല പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ് മാതൃകയായി. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ സമയോചിതമായ അന്വേഷണമാണ് മാല കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, യുവതിയുടെ കഴുത്തിൽ നിന്ന് മാല താഴെ വീഴുന്നതും പിന്നാലെ വന്ന രണ്ട് സ്ത്രീകൾ അത് എടുത്തു കൊണ്ടുപോകുന്നതും കണ്ടെത്തി. തുടർന്ന് ഈ സ്ത്രീകൾ പോയ വഴിയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ്, അവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി തിരിച്ചറിഞ്ഞു. ഈ കടയിലെ സെയിൽസ് ഗേൾ ഇവരുടെ ഫോൺ നമ്പർ കുറിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പോലീസ്, ഉടൻ തന്നെ ആ നമ്പർ ശേഖരിച്ച് സ്ത്രീകളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവരം മനസ്സിലാക്കിയ ഉടൻ തന്നെ അവർ മാല പോലീസിന് കൈമാറാൻ സമ്മതിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ. ടി.എം. വിപിൻ യഥാർഥ ഉടമയ്ക്ക് സ്വർണ്ണമാല തിരികെ നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!