നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ശ്രമം; യു.പി. സ്വദേശി പാപ്പിനിശ്ശേരിയിൽ പിടിയിൽ

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന യു.പി. ബല്യ സ്വദേശി വിഷാൽകുമാർ പാണ്ഡെ (20) ആണ് വളപട്ടണം പോലീസിന്റെ പിടിയിലായത്.

പാപ്പിനിശ്ശേരി ബവ്റിജസ് മദ്യവിൽപനശാലയ്ക്ക് സമീപം രണ്ട് ചാക്കുകളിലായി നിറച്ച നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുവരുമ്പോഴാണ് ഇയാൾ കുടുങ്ങിയത്. വളപട്ടണം എസ്.ഐ. പി.വി. പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!