അയ്യൻകുന്ന്: ബാരാപോൾ പുഴയിൽ മുങ്ങിപ്പോയ അഞ്ച് കുട്ടികളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ സണ്ണി ഒരപ്പൻകുഴിമറ്റത്തിനെയും ഫസൽ ചൂരിയോടിനെയും നാട് ആദരിച്ചു. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. അമ്മമാർക്കൊപ്പം പുഴക്കടവിലെത്തിയ കുട്ടികൾ കാറ്റ് നിറച്ച ട്യൂബുമായി പുഴയിലിറങ്ങിയതായിരുന്നു. ഇതിനിടയിൽ ട്യൂബിന്റെ കാറ്റ് നഷ്ടപ്പെട്ടതോടെ കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോയി.
കരയിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന സണ്ണി, അമ്മമാരുടെ ബഹളം കേട്ട് ഉടൻ തന്നെ ഓടിയെത്തുകയും, സമീപവാസിയായ ഫസലിനെയും കൂട്ടി പുഴയിലിറങ്ങി കുട്ടികളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് സംഘടിപ്പിച്ച, മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ഇവരെ ആദരിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

