കണ്ണൂർ: ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണത്തിൽ നിന്നും കള്ളനോട്ടുകൾ പിടികൂടി. 4000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ ബാങ്ക് മാനേജരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ മേയ് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കിൽ ഏച്ചൂർ സ്വദേശിനി നിക്ഷേപിച്ച നോട്ട് കെട്ടിൽ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ പിടികൂടിയത്. സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാനായി കൊണ്ടുവന്ന 4,26,000രൂപയിൽ നിന്നാണ് 500 രൂപയുടെ എട്ട് വ്യാജ കറൻസികൾ കണ്ടെടുത്തത്. കണ്ടെടുത്ത കള്ളനോട്ടുകൾ പൊലീസിന് കൈമാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

