പയ്യന്നൂരിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു കവർച്ച; ‘സ്വർണ്ണം പൊട്ടിക്കൽ’ സംഘാംഗം പിടിയിൽ

Kannadiparamba online news
Screenshot

പയ്യന്നൂർ: ദേശീയപാതയിൽ കാർ യാത്രികരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണ കവർച്ച നടത്തിയ കേസിലെ പ്രതിയെ റൂറൽ ജില്ലാ പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കീച്ചേരി അഞ്ചാംപീടിക പാറക്കടവ് സ്വദേശി പി. സനു സന്തോഷിനെ (36) ആണ് പോലീസ് പിടികൂടിയത്. ഇയാൾ പാനൂരിലെ കുപ്രസിദ്ധമായ ‘സ്വർണ്ണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് കണ്ടെത്തി.

ഈ മാസം രണ്ടിന് പുലർച്ചെയാണ് തലശേരി ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം തടഞ്ഞുനിർത്തി കവർച്ച ചെയ്തത്. എടാട്ട് ദേശീയപാതയിൽ നിന്ന് ഇവരെ പിന്തുടർന്നെത്തിയ സംഘം, പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കാർ കൊണ്ടുപോയി ആക്രമിക്കുകയും 25 ഗ്രാം സ്വർണ്ണം കവർച്ച ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പ്രതി ഉപയോഗിച്ച രണ്ട് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!