നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന്; നാറാത്ത് പഞ്ചായത്ത് ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് യു.ഡി.എഫ് അംഗങ്ങൾ

Kannadiparamba online news

നാറാത്ത്: നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്നു നടന്ന 2024-25 വർഷത്തെ നാറാത്ത് ഗ്രാമ പഞ്ചായത്ത് കരട് ബജറ്റ് അവതരണം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് വൈസ് പ്രസിഡന്റ് കെ ശ്യാമള ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. മാത്രമല്ല, യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിലെ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. യു.ഡി.എഫ് അംഗങ്ങളായ കെ.എൻ മുസ്തഫ, സൈഫുദ്ധീൻ നാറാത്ത്, കെ.പി നിഷ, മുഹമ്മദലി ആറാംപീടിക, കെ റഹ്മത്ത്, കെ.വി സൽമത്ത്, മിഹ്റാബി ടീച്ചർ, മൈമൂനത്ത് കെ.എം എന്നിവരാണ് തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!