നാറാത്ത്: നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (FASC) 39-ാമത് വാർഷിക ആഘോഷം ഈ വരുന്ന ഏപ്രിൽ 26-ന് (ഞായറാഴ്ച) വിവിധ കലാപരിപാടികളോടെ നടക്കും. വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.
സാംസ്കാരിക സമ്മേളനം നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കനകാലയം സുരേഷ് അധ്യക്ഷത വഹിക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ആഷിത്ത് അശോകൻ ആശംസകളർപ്പിച്ച് സംസാരിക്കും. ക്ലബ്ബ് സെക്രട്ടറി സി. പുരുഷോത്തമൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി രമേശൻ സി. നന്ദിയും പറയും.
തുടർന്ന് രാത്രി 7 മണി മുതൽ വിപുലമായ കലാപരിപാടികൾ അരങ്ങേറും. തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, സെമി-ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. മുഴുവൻ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

