കണ്ണൂർ : എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് യൂണിയൻ, സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പുകളിൽ വിജയിച്ചവർക്കും, സ്കൂൾ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പഞ്ചായത്ത് കമ്മിറ്റികൾക്കുമുള്ള അനുമോദന സംഗമം നാളെ രാവിലെ 10 മണിക്ക് കണ്ണൂർ ബഫഖി സൗധത്തിലെ ഇ അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തിൽ നടക്കും. സക്സസ്കോൺ’24 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ഉത്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ്. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, മഹമൂദ് കാട്ടൂർ,അൻസാരി തില്ലങ്കേരി തുടങ്ങിയവർ സംബന്ധിക്കും. ജില്ലയിലെ സ്കൂൾ, കോളേജ് തെരഞ്ഞെടുപ്പിൽ വിജയികളായ മുഴുവൻ ഭാരവാഹികളും, സ്കൂൾ യൂണിറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

