നാറാത്ത് ഗ്രാമപഞ്ചായത്തിൽ കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്കായി രോഗീപരിചരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

നാറാത്ത്: പാലിയേറ്റീവ് കെയർ ഡേ & വീക്ക്‌ലി ഒബ്സർവേഷന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് തലത്തിൽ കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള രോഗീപരിചരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ പാളത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഫാത്തിമ ഷഹനാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ വാർഡ് 17 മെമ്പർ പി.പി. അഷ്റഫ്, പി.എച്ച്.എൻ. മിനി, പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് അനിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ലാ ആശുപത്രി നഴ്സിങ് ഓഫീസർ ശോഭ. പി കിടപ്പുരോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് കൂട്ടിരിപ്പുകാർക്ക് ആവശ്യമായ പരിശീലന ക്ലാസ് നയിച്ചു. ജെ.എച്ച്.ഐ. ആരതി, ജെ.പി.എച്ച്.എൻ. സീമ, ജിനി, എം.എൽ.എസ്.പി.മാരായ രേഷ്മ, മഞ്ജു, സബിത, ആശ വർക്കർമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ജെ.എച്ച്.ഐ. ഗ്രേഡ് 1 വത്സല ചടങ്ങിന് നന്ദി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!