മാതോടം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി കേരളത്തിലാകമാനം നടത്തുന്ന ‘വായനക്കളരി’യുടെ ഭാഗമായി മാതോടത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മാതോടം ഇ.കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കുന്നത്.
വരുന്ന ശനിയാഴ്ച (മെയ് 23) രാവിലെ 10 മണി മുതൽ മാതോടം എൽ.പി സ്കൂളിൽ വെച്ചാണ് വായനക്കളരി നടക്കുക. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും വായനാ പ്രോത്സാഹന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ വിഭാഗം കുട്ടികളുടെയും വായനാശീലം വളർത്തുകയും, എല്ലാത്തരം വായനകളെയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ കളരിയിലൂടെ ലക്ഷ്യമാക്കുന്നത്. വായനക്കളരിയുടെ വിജയത്തിനായി രക്ഷിതാക്കളും കുട്ടികളും നേരിട്ട് വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

