കണ്ണാടിപ്പറമ്പ്: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 99.2 ശതമാനം വിജയം. പരീക്ഷ എഴുതിയ 501 വിദ്യാർത്ഥികളിൽ 497 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറി. 4 പേർക്കാണ് പരാജയം നേരിട്ടത്.
ആദ്യമറിയച്ചതിൽ സാങ്കേതിക പിഴവ്
ഫലപ്രഖ്യാപനം വന്നയുടനെ ‘സഫലം’ ആപ്പിലെയും വെബ്സൈറ്റുകളിലെയും സാങ്കേതിക പിഴവ് കാരണം സ്കൂളുകൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൽ തടസ്സം നേരിട്ടിരുന്നു. ഇതുകാരണം ആദ്യ ഘട്ടത്തിൽ 100% വിജയം എന്നായിരുന്നു സ്കൂൾ അധികൃതർക്കും ലഭിച്ച വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് 100% വിജയം എന്ന് ആദ്യം വാർത്തകൾ വന്നിരുന്നത്. പിന്നീട് വിശദമായ ഔദ്യോഗിക കണക്കുകൾ പരിശോധിച്ചപ്പോഴാണ് 4 പേർ പരാജയപ്പെട്ടുവെന്ന് വ്യക്തമായത്.
സംസ്ഥാനത്ത് പൊതുവെ ഫുൾ എ പ്ലസുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും 28 പേർക്ക് എ പ്ലസ് ലഭിച്ചതും, 99.2% എന്ന മികച്ച വിജയശതമാനം നേടാനായതും സ്കൂളിന്റെ മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

