മാതോടം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി കേരളത്തിലാകമാനം നടത്തുന്ന പദ്ധതിയുടെ ഭാഗമായി മാതോടം ഇ.കെ. നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘വായനാക്കളരി’ സംഘടിപ്പിക്കുന്നു. നാളെ (മെയ് 23, ശനിയാഴ്ച) രാവിലെ 10 മണിക്ക് മാതോടം എൽ.പി സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുക.
എല്ലാ വിഭാഗം കുട്ടികളുടെയും വായനാശീലം വളർത്തുകയും എല്ലാത്തരം വായനകളെയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ കളരിയുടെ പ്രധാന ലക്ഷ്യം. വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും നേരിട്ട് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

