പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിന് അഭിമാന നേട്ടം; ദേശീയ അബാക്കസ് പരീക്ഷയിൽ തിളങ്ങി ഫാത്തിമ ഹനീഫ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം കുട്ടികൾ പങ്കെടുത്ത നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഹനീഫ. വേഗതയിലും കൃത്യതയിലും അസാമാന്യ മികവ് പുലർത്തിയ ഫാത്തിമ, വെറും 1 മിനിറ്റ് 12 സെക്കൻഡിനുള്ളിൽ 100 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ‘സെക്കൻഡ് റണ്ണർ അപ്പ്’ സ്ഥാനം സ്വന്തമാക്കിയത്. ഈ മികച്ച നേട്ടത്തിന് സമ്മാനമായി സ്‌കൂട്ടിയും കൊച്ചു പ്രതിഭയെ തേടിയെത്തി.

പുല്ലൂപ്പി പാറപ്പുറം ഹനീഫയുടെയും ഫാഖ്‌റുന്നിസയുടെയും മകളാണ് ഫാത്തിമ. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക കൂടിയായ ശാഹിന ഹംസയുടെ മികച്ച പരിശീലനവും മാർഗനിർദ്ദേശങ്ങളുമാണ് ഫാത്തിമയുടെ ഈ വലിയ നേട്ടത്തിന് പിന്നിൽ. നാറാത്ത് പഞ്ചായത്തിനും സ്കൂളിനും ഒരുപോലെ അഭിമാനമായി മാറിയ ഫാത്തിമയ്ക്കും, മികച്ച പരിശീലനം നൽകിയ ശാഹിന ഹംസ ടീച്ചർക്കും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവിസ്മരണീയ വിജയം മറ്റ് വിദ്യാർത്ഥികൾക്കും വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!