യുവാവിനെ കൊലപ്പെടുത്തിയകേസിൽ ഭാര്യയും കാമുകനും കുറ്റക്കാർ

Kannadiparamba online news
Screenshot

തലശ്ശേരി: കാമുകനൊപ്പം ജീവിക്കാനായി യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നി വിധിച്ചു. പേരാവൂർ സ്വദേശിയും നിലവിൽ പയ്യാവൂർ വെമ്പുകല്ലിൽ താമസക്കാരനുമായ കുറ്റിക്കാട്ടു കുന്നേൽ ബോബി ജെയിംസ് (44), പയ്യാവൂർ പാറക്കടവ് സ്വദേശിനി ജാൻസി ബാബു എന്ന ആനി ബാബു (43) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ. അജിത്ത്കുമാറാണ് ഹാജരായത്.

2017 നവംബർ ഏഴിന് രാത്രി രണ്ടാം പ്രതിയായ ആനിക്കൊപ്പം താമസിച്ചു വരുന്ന ഭർത്താവായ ബാബു ത്രോണി പ്ലാക്കലി (52) നെ ഒന്നാം പ്രതി രണ്ടാം പ്രതിയുടെ ഒത്താശയോടെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കല്ലറ പുത്തൻപുരയിൽ ഷാജു ജോസിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ്. ഒന്നാം പ്രതി 2009ൽ പാണത്തൂരില യുവതിയെ വിവാഹം കഴിച്ച ശേഷം പയ്യാവൂരിൽ ഓട്ടോ ഓടിക്കുമ്പോഴാണ് ആനിയുമായി പരിചയപ്പെടുന്നത്.

ബാബുവിന്റെ സഹോദരൻ അഭിലാഷ് തോമസ്, ഫോറൻസിക് സർജ്ജൻ ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള, ഡോ. കെ.എൻ അരുണ, ഡോ. ഷീജ, പൊലീസ് ഓഫീസർമാരായ വി.വി ലതീഷ്, സി. മല്ലിക, കെ.കെ പ്രിയ, ശ്രീല, ഉഷാദേവി പി. മണി, സുനിൽ ബാബു, ജോസ് ഡൊമനിക്, പഞ്ചായത്ത് സെക്രട്ടറി അഫ്സത്ത്, വില്ലേജ് ഓഫീസർ ടി.ജി. രാജേന്ദ്രൻ, ഫിംഗർ പ്രിന്റ് വിദഗ്ദ്ധ പി. സിന്ധു, സയിന്റിഫിക് അസിസ്റ്റന്റ് കെ.എസ്. ശ്രുതി ലേഖ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!