സ്വർണവിലയിൽ വൻ ഇടിവ്; പവൻ വില 97,720 രൂപയായി കുറഞ്ഞു 

Kannadiparamba online news
Screenshot

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നു. 2025 ഡിസംബർ ആദ്യവാരത്തിലെ നിലവാരത്തിലേക്ക് വിപണി കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ന് പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്.

• ഇന്നത്തെ വില: പവന് 97,720 രൂപ, ഗ്രാമിന് 12,215 രൂപ.

• വെള്ളിവില: ഗ്രാമിന് 5 രൂപ കുറഞ്ഞ് 185 രൂപയായി.

ഈ വർഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വർണത്തിന് കഴിഞ്ഞ 10 മാത്തിനിടെ 33,440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണ്ണവിലയിലെ ഈ ഇടിവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!