മഴക്കാല പൂർവ്വശുചീകരണം: നാറാത്ത് ഗ്രാമപഞ്ചായത്തിൽ മെഗാ ശുചീകരണത്തിന് ഒരുക്കമായി; സംഘാടക സമിതി യോഗം ചേർന്നു

Kannadiparamba online news

നാറാത്ത്: മഴക്കാലം എത്തുന്നതിന് മുൻപായി നാടിനെ മാലിന്യമുക്തമാക്കാനും പകർച്ചവ്യാധികൾ തടയാനുമുള്ള വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാറാത്ത് ഗ്രാമപഞ്ചായത്തിൽ തുടക്കമാകുന്നു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന മെഗാ ശുചീകരണത്തോട് അനുബന്ധിച്ച് വിവിധ മേഖലയിലുള്ള പ്രതിനിധികളുടെ യോഗം പള്ളേരി മാപ്പിള എൽ.പി സ്കൂളിൽ വെച്ച് ചേർന്നു.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. റഹ്മത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി. സുധീഷ് അധ്യക്ഷത വഹിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ടി ഹസീന, ഉഷ പാളത്ത്, എം.പി മുഹമ്മദ്‌, പ്രശാന്ത് മാസ്റ്റർ എന്നിവരും കെ. വിഷിജ, എം.പി മോഹനാംഗൻ, ദാമോദരൻ മാസ്റ്റർ, രാജൻ, എൻ.കെ പ്രകാശൻ തുടങ്ങിയവരും സംസാരിച്ചു. മഴക്കാലത്തിന് മുൻപായി പൊതുയിടങ്ങളും ജലാശയങ്ങളും പരിസരങ്ങളും വൃത്തിയാക്കുന്നതിൽ പൊതുജനങ്ങൾ സജീവമായി സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!