നിക്ഷേപ സമാഹരണത്തിൽ മികച്ച നേട്ടം; കണ്ണൂർ സർക്കിളിൽ രണ്ടാമതായി കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം

Kannadiparamba online news

കണ്ണാടിപ്പറമ്പ്: സഹകരണ മേഖലയിലെ കരുത്തുറ്റ മുന്നേറ്റവുമായി കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം. 46-മത് നിക്ഷേപ സമാഹരണ യജ്ഞത്തിൽ കണ്ണൂർ സർക്കിളിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച രണ്ടാമത്തെ സംഘം എന്ന അഭിമാനകരമായ നേട്ടമാണ് കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം കരസ്ഥമാക്കിയത്.

സംഘത്തിന്റെ സുതാര്യമായ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ജനങ്ങൾ നൽകിയ വലിയ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നാടിന്റെ സാമ്പത്തിക ഭദ്രതയിൽ നിർണ്ണായക പങ്കുവഹിക്കാൻ ഈ വനിതാ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട ഇടപാടുകാർ, മെമ്പർമാർ, സഹകാരികൾ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സംഘം ഭാരവാഹികൾ അറിയിച്ചു. തുടർന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!