കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നാളെ (ഫെബ്രുവരി 17, ചൊവ്വാഴ്ച) നടക്കും. ഉച്ചയ്ക്ക് 2.30-ന് കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബിജു സെമിനാർ ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്തിന്റെ വരുംവർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന നിർണ്ണായകമായ യോഗമാണിത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

