നിരോധിത പ്ലാസ്റ്റിക് ഉപയോഗം: കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ പരിശോധന; 30,000 രൂപ പിഴ ചുമത്തി

Kannadiparamba online news

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പേപ്പർ കപ്പുകളും പിടിച്ചെടുത്തു. പരിശോധനയിൽ നിയമവിരുദ്ധമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കടകൾക്കും വാഹനത്തിനുമായി മൊത്തം 30,000 രൂപ പിഴ ചുമത്തി.

 കടകൾ: കൂടാളി പഞ്ചായത്തിലെ ‘ഹൈടെക് ഹോം ബസാർ’, മുണ്ടേരി പഞ്ചായത്തിലെ ഏച്ചൂരിലെ ‘രാജൻ സ്റ്റോർ’ എന്നിവിടങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെത്തി.

 വാഹനം: കണ്ണൂർ ‘ഷമീൽ ട്രേഡേഴ്സി’ൽ നിന്നും നിരോധിത വസ്തുക്കളുമായി വന്ന KL-13-AP-0459 എന്ന വാഹനത്തിൽ നിന്ന് 15 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകളും 3,700 വ്യാജ ബയോപേപ്പർ കപ്പുകളും പിടിച്ചെടുത്തു.

മൂന്ന് കേസുകളിലായി ചുമത്തിയ 30,000 രൂപ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, നിവേദ് വി.പി., കൂടാളി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സഫ്രീനാസ് പി. എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!