തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ കുപ്പം കപ്പണത്തട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു.
തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ‘പാലക്കാടൻസ്’ ബസും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ‘പി കെ’ ബസുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അപകടത്തെ തുടർന്ന് റോഡില്‍ ചെറിയ രീതിയില്‍ ഗതാഗത തടസ്സമുണ്ടായെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

