കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, തടയാനെത്തിയ പോലീസുകാർക്കും മർദനമേറ്റു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. തടവുകാർ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും വിഷയത്തിൽ പോലീസിന് പരാതി നൽകിയിട്ടുള്ളതായും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന സമയത്ത്, മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയി. ഇതറിഞ്ഞാണ് ജയിൽ ഉദ്യോഗസ്ഥർ സംഘർഷം നടന്ന സ്ഥലത്തേക്ക് എത്തിയത്.

ഇതോടെ ആ ബ്ലോക്കിലെ തടവുകാരെല്ലാം അവിടെയെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. സംഭവത്തിൽ പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെല്ലാം ചികിത്സ തേടി, ആരുടേയും പരിക്ക് സാരമല്ല എന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

കാപ്പ തടവുകാരുൾപ്പെടെ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും ചില നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴാണ് ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാകാറുള്ളത് എന്നും അധികൃതർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!