യുവാവിനെ കാറിൽ തട്ടി കൊണ്ടുപോയി ആക്രമിച്ച് മോതിരവും ഫോണും പണവും കവർന്ന ഒമ്പത് പേർക്കെതിരെ കേസ്

Kannadiparamba online news

പയ്യന്നൂർ: താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി കാറിൽ തട്ടി കൊണ്ടുപോയി ആക്രമിച്ച ഒമ്പത് പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ചെറുപുഴ കുണ്ടംതടത്തെ ആനിയമ്മയുടെ മകൻ കെ. അജയൻ്റെ (39) പരാതിയിലാണ് ഏഴിമലടോപ്പ് റോഡിലെ സതീശൻ, ഷാരോൺ, ജാക്സൺ, ബ്രിട്ടോൺ, ഷിജോ , അജിത് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 26 ന് രാത്രി 10.15 മണിക്ക് ഏഴിമല നരിമടയിൽ വെച്ചാണ് പരാതിക്കാരനെ മാരകായുധങ്ങളുമായി കാറിലെത്തിലെത്തിയ അഞ്ചംഗ സംഘം സ്കൂട്ടർ തടഞ്ഞ് കാറിൽ തട്ടി കൊണ്ടുപോകുകയും കമ്പിവടി കൊണ്ടു അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും കാറിൽ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് അവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേരും ചേർന്ന് കമ്പിവടി കൊണ്ടും കാൽ കൊണ്ടു ചവിട്ടിയും പരിക്കേൽപ്പിച്ച് കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും 21,500 രൂപ വിലവരുന്ന മൊബൈൽ ഫോണും 3000 രൂപയും 50,000 രൂപ വിലവരുന്ന സ്വർണ്ണമോതിരവും തട്ടിയെടുത്തുവെന്നും ഏഴിമല പള്ളിയിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പള്ളിയുടെ ഭാഗത്ത് നിൽക്കുന്ന വിജീഷിൻ്റെ കൂടെ ജോലി ചെയ്യുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ പരാതിക്കാരനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!