കണ്ണൂർ : ബൈക്കിൽ പോകുകയായിരുന്നഓട്ടോ ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് കഴുത്തിനു കുത്തി വധിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൊറ്റാളി അത്താഴക്കുന്നിലെ എ. ഫാരിഷ് എന്ന പാപ്പി (32),താണ മണിക്കടവിലെ എം. മുഹമ്മദ് ഫൈസൽ (38) എന്നിവരെയാണ് ടൗൺഎസ്.ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.25 ന് രാത്രി 10 മണിക്കാണ് ടൗണിലെ ഓട്ടോ ഡ്രൈവറായ കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപത്തെ കെ.വി. ക്വാട്ടേർസിൽ താമസിക്കുന്ന പി.പി. സന്തോഷിനെ (31) പ്രതികൾ ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് നിർത്തിയ പ്രതികൾ കക്കാട് ചെറിയ പാലത്തിനുസമീപം വെച്ച് ഒന്നാം പ്രതി ബിയർ കുപ്പി കൊണ്ട് പരാതിക്കാരൻ്റെ തലക്കിടിച്ചും രണ്ടാം പ്രതി കൈകൾ പിറകിലേക്ക് പിടിച്ചു നിർത്തുകയും ഒന്നാം പ്രതി ബിയർ കുപ്പി പൊട്ടിയ കഷണം കൊണ്ട് കഴുത്തിനു കുത്തി വധിക്കാൻ ശ്രമിച്ചു. മിത്തുവുമായുള്ള പ്രശ്നത്തിൽ പരാതിക്കാരൻ പ്രതികളെ പിന്തുണക്കാത്ത വിരോധമാണ് അക്രമത്തിനു കാരണം. സാരമായി പരിക്കേറ്റ പരാതിക്കാരൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ്അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

