കമ്പിൽ : മുപ്പത്തി മൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് പതാക ഉയരും. വൈകിട്ട് നാലിന് സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദി വേശാല പതാക ഉയർത്തും. സാഹിത്യോത്സവിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3 മണിക്ക് സിയാറത്ത് യാത്ര നടക്കും.
ഡിവിഷനിലെ മഹാരഥന്മാരുടെയും പ്രസ്ഥാന നേതാക്കളുടെയും മഖ്ബറകൾ സിയാറത്ത് ചെയ്യും. മർഹും സി കെ മുസലിയാർ , അബ്ദുല്ല കുട്ടി ബാഖവി, അബ്ദുൽ ഗഫൂർ ഹാജി , അബ്ദുറസാഖ് മാസ്റ്റർ, ഹംസ ഹാജി പാവന്നൂർ,
അസീസ് അമാനി നാണിയൂർ നമ്പ്രം, സ്വബീഹ് നൂറാനി, തുടങ്ങിയ നമ്മിൽ നിന്നും വിടപറഞ്ഞ പ്രസ്ഥാന നേതാക്കളുടെയും പ്രവർത്തകരുടെയും സന്നിധിയിൽ ഒരുമിച്ച് കൂടും. എം മുഹമ്മദ് സഅദി പാലത്തുങ്കര, ഹസ്സൻ സഖാഫി മയ്യിൽ, മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം, മിദ്ലാജ് സഖാഫി ചോല, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ കലാം മൗലവി പാമ്പുരുത്തി തുടങ്ങായവർ നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. കെകെ മുസ്തഫ (മെമ്പർ, കണ്ണൂർ ജില്ല പഞ്ചായത്ത്, പികെപി നസീർ (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്), ശ്രീധരൻ സംഘമിത്ര (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്), മുഹമ്മദ് അസ്ഹരി (മഹൽ ഖതീബ്), പി പി ഖാലിദ് ഹാജി (മഹൽ പ്രസിഡന്റ്), നൗഷാദ് (കെ കെ സി സി പ്രസിഡന്റ്), കെഎംബി അഷറഫ് മാഷ് (അൽ ഫലാഹ് , സെക്രട്ടറി), അഷ്റഫ് കെപി (പ്രസിഡന്റ് , അൽ ഇർഫാൻ ), റമീസ് (എം വൈ സി സി , സെക്രട്ടറി), സുബൈർ (സെക്രട്ടറി, ജെപി സ്മാരക വായനശാല), റിനിൽ നമ്പ്രം (ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി), റൈജു പിവി (യൂത്ത് കോൺഗ്രസ്), ജാബിർ പാട്ടയം(യൂത്ത് ലീഗ്, പഞ്ചായത്ത് പ്രസിഡന്റ്), സവാദ് കടൂർ (സെക്രട്ടറി, എസ്എസ്എഫ് കണ്ണൂർ ), ഇബ്രാഹിം മാഷ് (ജനറൽ സെക്രട്ടറി, എസ് വൈ എസ് കമ്പിൽ സോൺ) തുടങ്ങിയവർ പങ്കെടുക്കും.
ജൂലൈ മൂന്നിന് രാത്രി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സി കെ റാഷിദ് ബുഖാരി സംസാരിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി തയ്യാറാക്കിയ സിറാജ് എക്സ്പോ, വി ആർ എക്സ്പീരിയൻസ്, ആർട്ട് ലാബ്, കരിയർ ക്ലിനിക് പാവലിയനുകളുടെ ഉദ്ഘാടനം ടി കെ ഗോവിന്ദൻ എം എൽ എ നിർവഹിക്കും. ജൂലൈ നാല്, അഞ്ച് തിയ്യതികളിൽ സാഹിത്യോത്സവ് മത്സര ഇനങ്ങൾ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

