കണ്ണാടിപ്പറമ്പ്: ആഘോഷങ്ങൾ ആർഭാടങ്ങൾക്കായി മാറ്റിവെക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് ഒരു ബാലന്റെ ജന്മദിനാഘോഷം മാതൃകയാകുന്നു. വളവിൽ ചേലേരിയിലെ ഷനോജ് – ആശാലത ദമ്പതികളുടെ മകൻ അയാൻഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി, പ്രഭാത് വായനശാല എന്നിവയുടെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം കൈമാറിയത്.
സ്പർശം കൺവീനർ വിശ്വനാഥൻ പി.കെ, ചെയർമാൻ എം.കെ. ചന്ദ്രൻ, വായനശാല സെക്രട്ടറി എം.കെ. മനേഷ് എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി. പി.വി. പവിത്രൻ, കെ. രതീശൻ, രാജേഷ് കെ. തുടങ്ങിയവരും അയാൻഷിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കുട്ടിക്കാലം മുതൽക്കേ സഹജീവികളോട് കരുണ കാണിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും കുരുന്നുകൾക്ക് പ്രചോദനമേകുന്നതാണ് ഈ സൽപ്രവൃത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

