സമസ്ത സെന്റനറി: കണ്ണൂർ ജില്ലാ പണ്ഡിതസമ്മേളനം സമാപിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: സമസ്ത സെന്റനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ പണ്ഡിതസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പരിയാരം അബ്ദുറഹ്‌മാൻ മുസ്ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി മുഖ്യ വിഷയാവതരണം നടത്തി. പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ, പി.പി. അബ്ദുൽ ഹക്കീം സഅദി, കാടാച്ചിറ അബ്ദുറഹ്‌മാൻ മുസ്ലിയാർ, മുട്ടിൽ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, എൻ. അശ്റഫ് സഖാഫി കടവത്തൂർ, സയ്യിദ് സുഹൈൽ സഖാഫി, ഉമർ മുസ്ലിയാർ വാരം തുടങ്ങിയ പ്രമുഖ പണ്ഡിതർ ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!