കണ്ണൂർ: പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ മുഖം മൂടി ധരിച്ച നാലംഗ സംഘം കവർച്ചാ ശ്രമം നടത്തി. പള്ളിക്കുന്ന് പന്നേൻപാറയിലെ പ്രവാസിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണശ്രമം നടന്നത്. പിൻവശത്തെ വാതിലും ഗ്രിൽസും പൊളിച്ച് അകത്ത് കയറിയമോഷ്ടാക്കൾ സാധനങ്ങളെല്ലാം വാരി വരിച്ചിട്ട് കടന്നു കളഞ്ഞു. എന്തെല്ലാം സാധനങ്ങൾ നഷ്‌ടമായെന്ന് വ്യക്തമയിട്ടില്ല. വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ
മോഷണ ദൃശ്യങ്ങൾ പ്രവാസി വിദേശത്ത് നിന്നും കണ്ടതിനെ തുടർന്ന് നാട്ടിലുള്ള സഹോദരിയെയും ടൗൺ പോലീസിലും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടുടമയുടെ സഹോദരി എളയാവൂർ ഹനുമാൻ മുക്കിലെ ജയശ്രീ രമേഷ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

