ചേലേരി: ജോലി ചെയ്യുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് കെ.മോഹനൻ (62) മരണപ്പെട്ടു. കരിങ്കൽക്കുഴി ഷാപ്പിലെ ചെത്ത് തൊഴിലാളിയായ ഇയാൾ ഇന്ന് രാവിലെ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
തൊണ്ടിച്ചാൽ ഹൗസിൽ യശോദയുടെയും പരേതനായ അച്യുതന്റെയും മകനാണ്.
ഭാര്യ: ജയശ്രീ
മക്കൾ: ധനശ്രീ, അനുശ്രീ, ശ്രീധിൽ
മരുമകൻ: ബൈജു (പാവന്നൂർ)
സഹോദരങ്ങൾ: നളിനി (പഴശ്ശി), രാമാവതി, സുരേശൻ, പ്രസന്ന, പ്രമീള (ഇരിണാവ്), അജിത
വൈകുന്നേരം 5 മണിമുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാത്രി 7.30ന് ചേലേരി തൊണ്ടിച്ചാൽ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

