കണ്ണാടിപ്പറമ്പ്: പ്രവാചക സ്നേഹവും മതബോധവും ഉയർത്തിപ്പിടിച്ച് പുല്ലൂപ്പി കരിപ്പായി ബദർ മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും “ദുആ മജ്‌ലിസും” വിപുലമായി സംഘടിപ്പിച്ചു. സെപ്റ്റംബർ 17-ന് വ്യാഴാഴ്ച രാത്രി 7 മണിക്ക് ആരംഭിച്ച പരിപാടിക്ക് ബദർ മസ്ജിദ് പ്രസിഡന്റ് ഹംസ ദാരിമി അധ്യക്ഷത വഹിച്ചു. ഐ.എം.എസ്. പ്രസിഡന്റ് കെ.പി. അബുബക്കർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അബ്ദുള്ള മൗലവി കാസർഗോഡ് സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകി. മുഹമ്മദ് അലി ഫൈസി ഇരിക്കൂർ (ഖത്തീബ് & മുദരിസ്, പുല്ലൂപ്പി ജുമാ മസ്ജിദ്) മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അഷ്റഫ് അൽഖാസിമി (ഖത്തീബ് & മുദരിസ്, നുഞ്ഞേരി ജുമാ മസ്ജിദ്) ദുആ മജ്ലിസിന് നേതൃത്വം നൽകി. ബദർ മസ്ജിദ് ജനറൽ സെക്രട്ടറി ശാക്കിർ എ. സ്വാഗതവും ട്രഷറർ മൂസാൻ പി.പി. നന്ദിയും പറഞ്ഞു. വിവിധ മത-സാമൂഹിക പ്രവർത്തകരും വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

