ചേലേരി :തകർന്ന് കാൽനട യാത്ര പോലും ദുസ്സഹമായ നൂഞ്ഞേരി സതീശൻ പീടിക റോഡും സിദ്ധിഖ് മസ്ജിദ് – കോളനി റോഡും ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.ഈ റോഡുകൾ തകർന്നിട്ട് മാസങ്ങളായിട്ടും പഞ്ചായത്തും മറ്റ് സംവിധാനങ്ങളും അവഗണനാ സമീപനമാണ് പുലർത്തിയത്.നിരവധി കാൽനടക്കാരും വാഹനങ്ങളും കടന്ന് പോകുന്ന ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നവർ വലിയ ദുരിതമാണ് സഹിക്കുന്നത്. യോഗത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി അദ്യക്ഷത വഹിച്ചു. നൂറുദ്ധീൻ പി വി, അനീഷ് പാലച്ചാൽ, അബ്ദുള്ള അക്ഷര എന്നിവർ സംസാരിച്ചു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

