കൊളച്ചേരി , കൊളച്ചേരി എയുപി സ്കൂൾ ശതാബ്ദി ആഘോഷം ശതപൂർണിമ – 2025 വിപുലമായ പരിപാടികളോടെ സമാപിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ബഹു. മ്യൂസിയം, രജിസ്ടേഷൻ, പുരാവസ്തു വകുപ്പുമന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്വാഗത സംഘം കമ്മിറ്റി ചെയർമാനും റിട്ടയേർഡ് പ്രഥമാധ്യാപകനുമായ ശ്രീ സി.വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക താരാമണി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. SRG കൺവീനർ സുജാത ഒ എം സ്കൂൾ മാനേജർ സി.പി വിനോദ് കുമാർ പി ടി എ പ്രസിഡണ്ട് രേഷ്മ.പി, മദർപി.ടി.എ പ്രസിഡണ്ട് സജിത.പി സ്റ്റാഫ് സെക്രട്ടറി നിഷ എന്നിവർ സംസാരിച്ചു. അധ്യാപകരും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും,പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് 100 ദീപം തെളിയിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിവിധ സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവ്വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

