ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയായെങ്കിലും വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. നിയമപരമായി ഹൈക്കോടതിയുടെ എതിർപ്പില്ലാതെ നടപ്പാക്കാൻ സാധിക്കുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയ്യാറാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
നിയമപരമായി നടപ്പാക്കാവുന്ന മോഡിഫിക്കേഷന്‍ അനുവദിക്കും. സര്‍വേയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട 200 രൂപമാറ്റങ്ങള്‍ പരിഗണനയില്‍. എന്നാൽ വമ്പന്‍ മോഡിഫിക്കേഷന്‍ ഒഴിവാക്കും. തീവ്ര ലൈറ്റുകള്‍,വലിയ ടയറുകളൊന്നും പരിഗണനയിലില്ല. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി സെപ്തംബര്‍ ആദ്യം അനുവദിക്കാവുന്നവയുടെ പട്ടിക ഗതാഗതമന്ത്രിക്ക് കൈമാറും.
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം.
അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

