കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കർഷക ചന്തയ്ക്ക് തുടക്കമായി; പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കൊളച്ചേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കർഷക ചന്ത നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് കെ. വൽസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല പി. യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മോഹനൻ ഏവർക്കും സ്വാഗതം ആശംസിച്ച ചടങ്ങിൽ ധന്യ നന്ദി രേഖപ്പെടുത്തി. നാടൻ കാർഷികോൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കർഷക ചന്തയിലൂടെ ലക്ഷ്യമിടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!