കൊളച്ചേരി: കൊളച്ചേരി എ.യു.പി സ്‌കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വർണ്ണാഭമായി നടന്നു. ഓണാഘോഷത്തോടൊപ്പം മൂന്നാമത് ഷാജു പനയൻ അനുസ്മരണവും ഫോക്‌ലോർ വാർഷികവും സ്‌കൂളിൽ വിപുലമായി സംഘടിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകൂട്ടായ്മ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ട് ശില്പശാല ഏവരുടെയും ശ്രദ്ധയാകർഷിച്ചു. നാടൻപാട്ടിൻ്റെ ഈണത്തിനൊപ്പിച്ച് കുട്ടികൾ ആവേശത്തോടെയാണ് ചുവടുവെച്ചത്. വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം ആഘോഷങ്ങൾക്ക് കൂടുതൽ നിറമേകി. തുടർന്ന് എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും വിവിധതരം ഓണക്കളികളും സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

