ചേലേരി : ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.. മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് വർഷങ്ങളായി ലഭിച്ച് വരുന്ന സ്കോളർഷിപ്പുകൾ സാമ്പത്തിക പ്രതിസന്ധി എന്ന പേരിലാണ് വെട്ടിക്കുറിച്ചത്.. മറ്റൊരു മേഖലയിലും ഇല്ലാത്ത ഈ നടപടി ഇടത് സർക്കാർ തുടരുന്ന ന്യൂനപക്ഷ അപരവൽക്കരണത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം വിലയിരുത്തി. വെൽഫെയർപാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്ത്താർ കെ കെ അധ്യക്ഷത വഹിച്ചു.. മുഹമ്മദ് എം വി,നൗഷാദ് ചേലേരി, അസ്‌ലം എ വി, അനീഷ് പാലച്ചാൽ, ടി പി മുഹമ്മദ്, പി വി നൂറുദ്ധീൻ എന്നിവർ സംസാരിച്ചു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

