കനാലിന് കുറുകെയുള്ള തോടിന്റെ പാലം തകര്‍ന്നു: വെള്ളം കെട്ടിക്കിടന്ന്   അരയിടം പാടശേഖരത്തിലെ നെല്‍ക്കൃഷി നശിക്കുന്നു

Kannadiparamba online news
കനാല്‍ പാലം തകര്‍ന്ന് കടൂര്‍ അരയിടം പാടശേഖരത്തില്‍ നിന്ന് ചാലവയലിലേക്ക് വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന പ്രദേശം പഞ്ചായത്ത് പ്രസിഡന്റ്  എം.വി. അജിതയും നാട്ടുകാരും സന്ദര്‍ശിക്കുന്നു.

 
മയ്യില്‍:  അമ്പത് വര്‍ഷം മുമ്പ്  തോടിന്  കുറുകെ പണിത കനാല്‍പാലം തകര്‍ന്നു വീണതോടെ വെള്ളം കെട്ടിക്കിടന്ന് ഒന്നാം വിള നെല്‍ക്കൃഷി നശിക്കുന്നു. മയ്യില്‍ പഞ്ചായത്തിലെ അരയിടം പാടശേഖരത്തില്‍ നിന്ന് ചാലവയലിലേക്കുള്ള നീരൊഴുക്കാണ് പാലം തകര്‍ന്നതോടെ നിലച്ചത്.   അരപ്പൊക്കം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പത്തോളം കുടുംബങ്ങള്‍ക്കും വഴിയാത്ര പോലും സാധ്യമാകാതെ ദുരിതത്തിലാവുകയും ചെയ്തു.  പാലത്തിന് മുകളിലൂടെയുള്ള പഴശ്ശി കനാലിനും ഇരു ഭാഗത്തുമുള്ള റോഡിനും തോട് തകര്‍ന്നത് ഭീഷണിയായിരിക്കയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ വി.വി. ബിജു, പി.സി. അഭിലാഷ്, ടി.ടി. രതീഷ്,  കെ. രാഹുല്‍, കര്‍ഷകന്‍ വി.വി. രമേശന്‍ എന്നിവരുടേ നേതൃത്വത്തില്‍ തോടിലെ മണ്ണ് നീക്കം ചെയ്ത് വെള്ളമൊഴുക്കിക്കളയാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  പാലത്തിന്‍രെ കമ്പിയും മെറ്റലും  തകര്‍ന്നു വീണാണ് വെള്ളൊഴിക്ക് നിലച്ചത്.  വെള്ളം നീക്കം ചെയ്യാനായില്ലെങ്കില്‍ തുലാമഴയോടെയെത്തുന്ന വെള്ളക്കെട്ട് മൂലം രണ്ടാം വിളയും ഇവിടെ നടത്താനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.  വെള്ളം കെട്ടിക്കിടക്കുന്നത് മൂലം  കിണറുകളിലെ കുടിവെള്ളത്തിനും ദുര്‍ഗന്ധം വ്യാപിച്ചൂ തുടങ്ങിയ നിലയിലാണുള്ളത്. 

 അധികൃതരെ അറിയിച്ചു:  പാലം നവീകരണ നടപടി ഉടന്‍ ഉണ്ടാകും. 
 ഒരു പ്രദേശത്തെയാകെ ബാധിക്കുന്ന വെള്ളക്കെട്ടിന്റെ വിഷയം പഴശ്ശി ഇറിഗേഷന്‍ അധികൃതരെ രേഖാമൂലം അറിയച്ചിതിനെ തുടര്‍ന്ന് വിദഗ്ദ സംഘം  സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തണം. 
 പഴശ്ശി കനാല്‍പ്പാലം തകര്‍ന്ന് വെള്ളക്കെട്ടുണ്ടായതോടെ ഒന്നാം വിള നെല്‍കൃഷി നശിക്കാനിടയായ കര്‍ഷകര്‍ക്ക്  പ്രകൃതി ക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണം. 
 ടി.കെ. ബാലകൃഷ്ണന്‍, 
പ്രസിഡന്റ്, കടൂര്‍ അരയിടം പാടശേഖര സമിതി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!