കണ്ണൂർ: കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി “വായനക്കളരി” അനുബന്ധ പരിപാടിയായ “കടങ്കഥപ്പയറ്റ്” സംഘടിപ്പിച്ചു. ഗ്രാമീണ വിനോദങ്ങളെയും അറിവുകളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.
വായനശാല വൈസ് പ്രസിഡന്റ് കെ. സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുണ്ടേരി ഈസ്റ്റ് എൽ.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ മാസ്റ്റർ കടങ്കഥപ്പയറ്റിന് നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വായനശാല സെക്രട്ടറി ഷിജു കെ.കെ. സ്വാഗതം പറഞ്ഞു. വായനയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്ന ഇത്തരം വിനോദങ്ങൾ വായനശാലയുടെ വായനക്കളരിക്ക് കൂടുതൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

