മേച്ചേരി വാർഡിൽ ആഫ്രിക്കൻ ഒച്ച് നശീകരണം ഊർജ്ജിതമാക്കി; പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു

Kannadiparamba online news

മയ്യിൽ: മയ്യിൽ പഞ്ചായത്തിലെ മേച്ചേരി വാർഡിൽ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലസ്റ്റർ കൺവീനർമാരുടെ യോഗം കിളിയളം വായനശാലയിൽ വെച്ച് ചേർന്നു. വാർഡ് മെമ്പറും കമ്മിറ്റി ചെയർമാനുമായ എ.ഇ. പ്രജുലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കൺവീനർ കെ. ശാലിനി സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വാർഡിലെ എല്ലാ വീടുകളിലേക്കും മൂന്ന് പാക്കറ്റ് വീതം ഉപ്പ് വിതരണം ചെയ്തതായി യോഗം വിലയിരുത്തി. വരും ദിവസങ്ങളിലും എല്ലാ വീടുകളും കേന്ദ്രീകരിച്ച് ഒച്ചുകളെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!