വളപട്ടണം: സ്ഥലം ഡിജിറ്റൽസർവ്വെ നടത്താനെത്തിയ
ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്ന ഗൃഹനാഥനെ മർദ്ദിച്ചുവെന്ന പരാതിയിൽ അയൽവാസികളായ നാലു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ പൂരപ്പറമ്പിലെ പി.കെ.അജിത്കുമാറിൻ്റെ പരാതിയിലാണ് അയൽവാസികളായ സന്തോഷ്, രാജേഷ്, സുനിൽകുമാർ, സുമ എന്നിവർക്കെതിരെ കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പരാതിക്കാരൻ ഡിജിറ്റൽ സർവ്വെക്ക് വന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കേ അയൽവാസികളായ പ്രതികൾ സർവെ തടസ്സപ്പെടുത്തുകയാണെന്ന സംശയത്താൽ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

