മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി

Kannadiparamba online news

ചേലേരി : പി .വി അൻവർ
എം എൽ യുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിലായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി .വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സമിതി അംഗം കെ കെ നിഷ്ത്തർ മുഖ്യ പ്രഭാഷണം നടത്തി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി അദ്യക്ഷത വഹിച്ചു ..റൂജ്ഹാൻ സലാം, ഹസനുൽ ബന്ന, ജസീർ യു കെ,ഹാഷിം മാലോട്ട്, ഹാരിസ് കെ സി, നൂറുദ്ധീൻ പി വി,അബ്ദുള്ള വള്ളൂവച്ചേരി, ജാഫർ കെ ,ടി പി സലാം, എം വി പി മൊയ്‌തീൻ, ഇക്ബാൽ തേലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.. വെൽ ഫെയർ പാർട്ടി ചേലേരി സെൻട്രൽ വാർഡ് പ്രസിഡന്റ്‌ ടി പി മുഹമ്മദ്‌ സ്വാഗതവും നൗഷാദ് ചേലേരി നന്ദിയും പറഞ്ഞു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!