പരിയാരം: മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചുവെന്ന പരാതിയിൽ അഞ്ചു ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു കുറുമാത്തൂർ പനക്കാട് സ്വദേശി ഇ. വിഥിൻ്റെ (35) പരാതിയിലാണ് മറ്റ് ആംബുലൻസ് ഡ്രൈവർമാരായ ചെറുതാഴത്തെ ശ്രീലേഷ് , അർജുൻ, റോജിൻ ,റെജിൽ വിപിൻ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. ഈ മാസം 16 ന് രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ മരവടി കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്നും 15 ന് തിങ്കളാഴ്ച പരാതിക്കാരനെ ആംബുലൻസിൽ വെച്ച് കൈകൊണ്ട് അടിച്ചതിൽ പോലീസിൽ പരാതി കൊടുത്ത വിരോധമാണ് സംഭവത്തിനു കാരണമെന്നും പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

