എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ സന്ദർശിച്ചു

Kannadiparamba online news

ചേലേരി:
രക്തസാക്ഷി പി.സി അനന്തൻ്റെ സഹോദരി പിസി ദേവിയമ്മയെ സി പി ഐ എം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ MLA സന്ദർശിച്ചു. 1949 ൽ കമ്പിൽ ബസാറിൽ വെച്ച് മർദ്ദനമേറ്റ് മൃത്പ്രായനായ പിസി അനന്തൻ മരിച്ചുവെന്ന് കരുതി പായയിൽ കെട്ടി കമ്പിൽ പുഴയിൽ ഒഴുക്കുകയായിരുന്നു. കൊളച്ചേരി പഞ്ചായത്തിലെ ആദ്യ രക്തസാക്ഷിയാണ് പി.സി അനന്തൻ
CPIM ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ , പി.വി വത്സൻ മാസ്റ്റർ , ലോക്കൽ സിക്രട്ടറിമാരായ, കെ. അനിൽകുമാർ, ശ്രീധരൻ സംഘമിത്ര
പഞ്ചായത്ത് അംഗങ്ങളായ ഇ.കെ അജിത, കെ.സി സീമ എന്നിവരും കൂടെയുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!