സിപിഐ (എം) ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി ; ആദ്യ സമ്മേളനം ചെറുക്കുന്നിൽ നടന്നു

Kannadiparamba online news

സിപിഐ (എം) 24-മത് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് കൊണ്ട് കൊളച്ചേരി ലോക്കൽ പരിധിയിലെ ആദ്യ സമ്മേളനം ചെറുക്കുന്നിൽ നടന്നു. സംഘമിത്ര വായനശാലയിൽ നടന്ന ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം സി പി നാസർ ഉദ്ഘാടനം ചെയ്തു. എം. വേലായുധൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കൂടിയായ എം. വേലായുധൻ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. എ. കൃഷ്ണൻ പതാക ഗാനം ആലപിച്ചു. പി.ജിഷ്ണു രക്തസാക്ഷി പ്രമേയവും എം. ലിജിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.പി സുരേഷ്, കെ.രാമകൃഷ്ണൻ,എകൃഷണൻ , ഇപി ജയരാജൻ എന്നിവർ പങ്കെടുത്തു. ഏ. ഒ പവിത്രനെ സിക്രട്ടറിയായി തിരെഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!